ആസ്വാദകരുടെ മനം നിറച്ച് ഖവാലി

Posted on: August 26, 2019 1:04 am | Last updated: August 26, 2019 at 1:04 am
തേഞ്ഞിപ്പലം ഡിവിഷനിലെ മുഹമ്മദ് റാസിഖും സംഘവും ഖവാലി ആലപ്പിക്കുന്നു

താനാളൂർ: ഖാജ മുഈനുദ്ധീന് ചിശ്തിയുടെ സാമീപ്യം തേടി അജ്മീറിലേക്കുള്ള യാത്രയുടെ അനുഭൂതിയും സുൽത്താനുൽ ഹിന്ദ് പകരുന്ന സാന്ത്വന സ്പർശവും ഇതിവൃത്തമാക്കി തേഞ്ഞിപ്പലം ഡിവിഷനിലെ മുഹമ്മദ് റാസിഖും സംഘവും ആലപിച്ച ഖവാലിക്ക് ഒന്നാം സ്ഥാനം.

കോട്ടക്കൽ ഡിവിഷനിലെ മുഹമ്മദ് നജ്മുസാബിഖും സംഘവും ആലപിച്ച ഖവാലി രണ്ടാം സ്ഥാനവും വേങ്ങര ഡിവിഷനിലെ മുഹമ്മദ് മിഷാലും സംഘവും അവതരിപ്പിച്ച ഖവാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രധാന വേദി സൻജറിൽ അരങ്ങേറിയ ആവേശകരമായ ഖവാലി മത്സരം വീക്ഷിക്കാൻ നിരവധിയാളുകളാണ് സാഹിത്യോത്സവ് നഗരിയിലേക്ക് ഒഴുകിയെത്തിയത്.