പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍നിന്നും പണം പിരിച്ച് സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശി പിടിയില്‍

Posted on: August 24, 2019 9:59 am | Last updated: August 24, 2019 at 12:53 pm

കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പേരില്‍ ഗള്‍ഫില്‍നിന്നും പണം പിരിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍ . വണ്ടൂര്‍ സ്വദേശിയാണ് ഒരു കിലോ സ്വര്‍ണ്ണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചയോടെ പിടിയിലായത്.

ചായപ്പൊടി പാക്കറ്റിലാണ് ഇയാള്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ജിദ്ദിയില്‍ നിന്നുള്ള വിമാനത്തിലെത്തിയ ഇയാളെ എയര്‍ കസ്റ്റംസ് ആണ് പിടികൂടിയത്.

മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ഇയാള്‍ പ്രവാസികളില്‍നിന്നും മറ്റും ഇയാള്‍ 25 ലക്ഷത്തോളം പിരിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് സ്വര്‍ണ്ണം വാങ്ങിയത്.ഉദ്യോഗസ്ഥര്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.