ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടുത്തം; കിടപ്പ് മുറിയും ഹാളും കത്തിനശിച്ചു

Posted on: August 24, 2019 9:41 am | Last updated: August 24, 2019 at 12:29 pm

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപ്പിടുത്തം. പുലര്‍ച്ചെ രണ്ടേകാലോടെ തീപ്പിടുത്തം ഉണ്ടായത്. വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിംഗ് റൂമും പൂര്‍ണമായും കത്തി നശിച്ചു. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും രണ്ട് ജോലിക്കാരും വീട്ടില്‍ ഉണ്ടായിരുന്നു. ഇവരെ ഫയര്‍ ഫോഴ്‌സ് എത്തി പുറത്തെത്തിച്ചു.

വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളുമുള്‍പ്പടെ ഉള്ളവരെ ഏണി ഉപയോഗിച്ച് ജനാല വഴിയാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.