Kerala
തുഷാറിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്; മുഖ്യമന്ത്രി കത്തയച്ചതില്‍ തെറ്റില്ല: മന്ത്രി ഇ പി ജയരാജന്‍

കൊച്ചി: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റില്‍ അസ്വഭാവികത ഉണ്ടെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ദുബൈയില്‍ ജയിലില്‍ കിടക്കുന്ന മറ്റ് പ്രതികളെ പോലെ അല്ല തുഷാര്‍. അദ്ദേഹത്തിന് വേണ്ടി മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യസഹമന്ത്രിക്ക് കത്തയച്ചതില്‍ തെറ്റില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണെന്നു പറഞ്ഞ ഇ പി ജയരാജന്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ പ്രശംസിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. ചെക്ക് കേസില്‍ കഴിഞ്ഞ ദിവസം അജ്മാന്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന തുഷാറിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉണ്ടെന്നും നിയമ പരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശ കാര്യസഹമന്ത്രിക്ക് കത്തയച്ചിരുന്നു.
---- facebook comment plugin here -----