കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേര്‍ പിടിയില്‍

Posted on: August 23, 2019 9:45 am | Last updated: August 23, 2019 at 12:29 pm

കായംകുളം: ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍കൂടി പിടിയില്‍ . കൂട്ടുപ്രതികളും കായംകുളം സ്വദേശികളുമായ സാഹില്‍, അജ്മല്‍ എന്നിവരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സേലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍വെ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി ഷിയാസിനെ ബുധനാഴ്ച പിടികൂടിയിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

ബുധനാഴ്ചയാണ് കായംകുളം കരിയിലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാനെ ചിറക്കടവില്‍ ബാറിനു സമീപത്ത് വെച്ച് മൂന്നംഗ സംഘം കാറിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.