Kerala
പാലാരിവട്ടം മേല്‍പ്പാലം അഴിമതി: വി കെ ഇബ്‌റാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. ഏത് അന്വേഷണവമായും സഹകരിക്കുമെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വിജിലന്‍സിനോട് പറഞ്ഞതായും ചോദ്യം ചെയ്യലിനു ശേഷം ഇബ്‌റാഹിം കുഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. വീഴ്ചകള്‍ സ്വാഭാവികമാണ്. പാലം പണികളില്‍ മുമ്പും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്‌റാഹിം കുഞ്ഞിനെയും ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. മേല്‍പ്പാല്‍ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.