Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

Published

|

Last Updated

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല രാജ്കുമാറുമായി ബന്ധപ്പെട്ട കേസ് ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്‍ കൈകാര്യം ചെയ്തതെന്നും ഹെക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

24ണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചത് സംബന്ധിച്ച് മജിസ്‌ട്രേറ്റ് പോലീസിനോട് വിശദീകരണം ചോദിച്ചില്ല. ആശുപത്രിരേഖകള്‍ പരിശോധിച്ചില്ല, ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനോ തയ്യാറായില്ല. വീടുവരെ വാഹനം പോകുമായിരുന്നിട്ടും വീട്ടില്‍നിന്നിറങ്ങിയപ്പോഴാണ് രാജ്കുമാറിനെ പരിശോധിച്ചത്. ഇതിനാല്‍ രാജ്കുമാറിന്റെ ശരീരത്തിലെ അടയാളങ്ങള്‍ കണ്ടെത്താനും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്റെ ഭാഗത്തുനിന്ന് ഇതിന് മുമ്പും ഇത്തരം പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest