National
ഐഎന്‍എസ് കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല; അറസ്റ്റിനൊരുങ്ങി സിബിഐ ചിദംബരത്തിന്റെ വസതിയില്‍

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി സിബിഐ. സിബിഐ സംഘം രാത്രിയോടെ ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം വീട്ടില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് തിരിച്ചുപോയി.
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്. ജാമ്യത്തിനായി ചിദംബരം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിന് സിബിഐ ശ്രമിക്കുന്നത്. ഇതേ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരി 28 ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. കാര്‍ത്തിക്ക് പിന്നീട് ജാമ്യത്തിലിറങ്ങി.
ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.