Malappuram
എസ് എസ് എഫ് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

മലപ്പുറം: പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച വിദ്യാർഥികൾക്ക് എസ് എസ് എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി നൽകുന്ന പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം നിലമ്പൂർ പോത്തുകല്ലിൽ ഇന്ത്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.
പഠനോപകരണ കിറ്റ് വിതരണത്തിന് പുറമേ മാസ് കൗൺസിലിംഗ്, മോട്ടിവേഷനൽ ട്രെയ്നിംഗ്, സ്‌കിൽ ഡവലപ്‌മെന്റ ് ട്രെയ്നിംഗ്, കരിയർ ഗൈഡൻസ് തുടങ്ങി വിപുലമായ പദ്ധതികളാണ് എജ്യുസപ്പോർട്ട് എന്ന പേരിൽ വിദ്യാർഥികൾക്ക് വേണ്ടി നടപ്പാക്കുന്നത്.
മുഴുവൻ ദുരിത ബാധിത പ്രദേശങ്ങളിലും പരിശീലനം ലിച്ച ട്രെയ്നർമാരുടെയും കൗൺസിലർമാരുടെയും സേവനം ലഭ്യമാക്കും.
പ്രഥമ ഘട്ടത്തിൽ 5000 പഠനോപകരണ കിറ്റുകളാണ് വിതരണം ചെയ്യുക. കേരള മുസ്്‌ലിംജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീല്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. വണ്ടൂർ അബ്ദുര്‍റഹ്മാൻ ഫൈസി, അലവിക്കുട്ടി ഫൈസി എടക്കര, എം അബ്ദുര്‍റഹ്മാൻ, കോയ സഖാഫി, കെ പി ജമാൽ കരുളായി, ബശീർ ചെല്ലക്കൊടി, എം എ ശുക്കൂർ സഖാഫി, കെ പി യൂസുഫ് പെരിമ്പലം, ശാക്കിർ സിദ്ദീഖി പ്രസംഗിച്ചു.