Idukki
ആയിരം സാന്ത്വന കിറ്റുകളുമായി ഇടുക്കി എസ് വൈ എസ്


ഇടുക്കി ജില്ലാ എസ് വൈ എസ് മലയോര മേഖലയിലെ പ്രളയ ബാധിതർക്കായി മുക്കത്ത് എത്തിച്ച സാന്ത്വനം കിറ്റുകൾ
സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാടിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
മുക്കം (കോഴിക്കോട്): കനത്ത പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന മലയോര ജനതയെ അതിജീവനത്തിന് കൈ പിടിച്ചുയർത്താൻ എസ് വൈ എസ് ഇടുക്കി ജില്ലാ കമ്മിറ്റി ആയിരം സാന്ത്വന കിറ്റുകളുമായി മുക്കത്തെത്തി.
രണ്ട് വാഹനങ്ങളിൽ ഭക്ഷണവും വസ്ത്രവുമടങ്ങുന്ന കിറ്റുകളുമായി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ഷിയാസിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ സാന്ത്വനം ക്ലബ്ബ് അംഗങ്ങൾ എത്തിയത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. മുക്കത്തെത്തിയ സംഘത്തെ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാടിന്റെ നേതൃത്വത്തിൽ മുക്കം ടൗണിൽ സ്വീകരിച്ചു.
എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി കെ ശമീർ, മുക്കം സോൺ മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് നേതാക്കളായ യു പി ഹമീദ് മാസ്റ്റർ, കെ എം അബ്ദുൽ ഹമീദ്, കെ അഹ്‌മദ് ശാഫി, കെ ടി ജബ്ബാർ സഖാഫി, എം പി ഉസ്മാൻ മദനി, മജീദ് പൂത്തൊടി എന്നിവർ പങ്കെടുത്തു. മലയോര മേഖലയിലെ പ്രളയ ബാധിതർക്ക് കിറ്റുകൾ വിതരണം ചെയ്തു.