Malappuram
പി വി അന്‍വറിന്റെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ച് വെള്ളം ഒഴുക്കി കളയാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: പി വി അന്‍വര്‍ എം എല്‍ എയുടെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവന്‍ ഒഴുക്കി കളയാന്‍ കേരള ഹൈക്കോടതി ഉത്തരവ്. തടയണ നിര്‍മ്മിച്ചവര്‍ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചിലവ് വഹിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
തടയണ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തടയണ നില്‍ക്കുന്ന മേഖലയില്‍ പരിശോധന നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു.
---- facebook comment plugin here -----