Kerala
കവളപ്പാറയില്‍ തിരച്ചില്‍ തുടരുന്നു; രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

മലപ്പുറം: പ്രളയം ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രാവിലെയോടെ തുടങ്ങിയ തിരച്ചിലില്‍ ആദ്യം ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഷോര്‍ (എട്ട്) ആണ് മരിച്ചത്. പിന്നാലെ മറ്റൊരു മൃതദേഹം കൂടി ലഭിച്ചു. ഈ മൃതദേഹം തിരിച്ചറിയാനായിട്ടില്ല.
ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. 24 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഏഴാം ദിവസമാണ് കവളപ്പാറയില്‍ തിരച്ചില്‍ നടക്കുന്നത്.
---- facebook comment plugin here -----