Kerala
പ്രളയം: ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയരൂപീകരണത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാനൊരുങ്ങുന്നു. ജനവാസ മേഖല നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നയത്തിന്റെ ഭാഗമായി പരിഗണനയിലുള്ളത്.
തുടരെത്തുടരെയുള്ള ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും സംസ്ഥാനത്തിനാകെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് നയരൂപീകരണത്തിന് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.ജനവാസ മേഖലകള്‍ കണ്ടെത്തി വീട് നിര്‍മിക്കാന്‍ അനുമതി നല്‍കുന്നത് പ്രകൃതി ദുരന്തങ്ങളുടെ അളവ് ഒരു പരിധിവരെ കുറക്കാനാകുമെന്നാണ് വിലയിരുത്തല്‍ . ഇതിന്റെ ഭാഗമായ ക്വാറികളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണത്തിനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്.
---- facebook comment plugin here -----