പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു

Posted on: August 15, 2019 2:23 pm | Last updated: August 15, 2019 at 2:23 pm

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ മണലി, കരിമണ്ണൂര്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്.