Connect with us

Editors Pick

വാട്‌സ്ആപ്പിന് ഇനി ഫിംഗര്‍ ലോക്കിടാം

Published

|

Last Updated

വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് വെര്‍ഷനില്‍ ഫിംഗര്‍ലോക്ക് സംവിധാനം അവതരിപ്പിച്ചു. ഐഒഎസ് വെര്‍ഷനില്‍ നേരത്തെ ലഭ്യമാക്കിയ ഈ സൗകര്യം വാട്‌സ്ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ വെര്‍ഷനിലും ലഭ്യമാക്കിയിരിക്കുകയാണ്. ഇതോടെ വാട്‌സ്ആപ്പിന് ലോക്കിടാന്‍ ഇനി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കേണ്ടി വരില്ല.

വാട്‌സ്ആപ്പ് 2.19.3 ബീറ്റാ വെര്‍ഷനിലാണ് ഫിംഗര്‍ ലോക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് ബീറ്റ ടെസ്റ്റ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ സേവനം ലഭിക്കുക. ഉടന്‍ തന്നെ ഇത് സാധാരണ വെര്‍ഷനിലും ലഭ്യമാകും.

ബീറ്റ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അക്കൗണ്ട്‌സ് സെറ്റിംഗ്‌സില്‍ പോയി ഫിംഗര്‍ ലോക്ക് എനേബിള്‍ ചെയ്യാം. പ്രൈവസി ഓപ്ഷനു കീഴിലാണ് ഫിംഗര്‍ പ്രിന്റ് ലോക്ക് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് എനേബിള്‍ ചെയ്യുന്നതോടെ ഫിംഗര്‍ പ്രിന്റ് വെരിഫൈ ചെയ്യാന്‍ വാട്‌സ്ആപ്പ് ആവശ്യപ്പെടും. വെരിഫൈ ആയ ശേഷം വരുന്ന മെനുവില്‍ നിന്ന് ഉടന്‍, ഒരു മിനുട്ട്, 30 മിനുട്ട് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഒന്ന് സെലക്ട് ചെയ്താല്‍ മതി. നോട്ടിഫിക്കേഷനില്‍ ഉള്ളടക്കം കാണണമെങ്കില്‍ ഷോ കണ്ടന്റ് ഇന്‍ നോട്ടിഫിക്കേഷന്‍സ് എന്ന ബട്ടണ്‍ എനേബിള്‍ ചെയ്യണം.

Latest