യൂനിവേഴ്‌സിറ്റി കോളജ് അക്രമം: ജയില്‍ മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു

Posted on: August 14, 2019 9:14 pm | Last updated: August 14, 2019 at 9:14 pm

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ജില്ലാ ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. പ്രതികളുടെ അപേക്ഷ പരിഗണിച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ ഉത്തരവിട്ടത്.

ജില്ലാ ജയിലില്‍ തങ്ങള്‍ക്ക് വധ ഭീഷണിയുണ്ടെന്നും അതിനാല്‍ മറ്റൊരു ജയിലിലേക്കു മാറ്റണമെന്നുമാണ് പ്രതികള്‍ അപേക്ഷിച്ചിരുന്നത്.