Kerala
പാളങ്ങളിലെ തടസങ്ങള്‍ നീങ്ങിയില്ല; നിരവധി ട്രെയിനുകള്‍ റദ്ദാക്കി

കോഴിക്കോട്: പാളങ്ങളിലെ തടസങ്ങള്‍ തുടരുന്നതിനാല്‍ കൊങ്കണ്‍-മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേ സമയം തിരുവനന്തപുരം- തശൂര്‍, തിരുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് മുടങ്ങാതെ തുടരും.
തിങ്കളാഴ്ച റദ്ദാക്കിയ ട്രെയനിനുകള്‍:
എറണാകുളം-പുണെ പൂര്‍ണ എക്‌സ്പ്രസ്(11098)
കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷല്‍ ട്രെയിന്‍(7116)
ഓഖ-എറണാകുളം എകസ്പ്രസ് (16337
ബറൂണി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ് (12521)
ഇന്‍ഡോര്‍-തിരുവനന്തപുരം അഹില്യാനഗരി എക്‌സ്പ്രസ് (22645)
ധന്‍ബാദ് -ആലപ്പുഴ എകസ്പ്രസ് (13351)
തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56603
കോഴിക്കോട് -തൃശ്ശൂര്‍ പാസഞ്ചര്‍ (56664)
തൃശ്ശൂര്‍- കോഴിക്കോട് പാസര്‍(56663)
കണ്ണൂര്‍-ആലപ്പുഴ എക്&സ്പ്രസ് (16308)
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം (16649)
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305)