National
കര്‍ണാടകയില്‍ പ്രളയ ദുരിതം പറയാന്‍ പൊതുജനം മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു; തല്ലിച്ചതച്ച് പോലീസ്

ബംഗളൂരു: കര്‍ണാടകത്തില്‍യില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിവരിക്കാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കാര്‍ തടഞ്ഞ ജനങ്ങള്‍ക്ക് നേരെ പോലീസിന്റെ ക്രൂര മര്‍ദനം. ഗഡഗ് ജില്ലയില്‍ ഇന്നലെയാണ് സംഭവം. ഇവിടത്തെ കോന്നൂര്‍ താലൂക്ക് സന്ദര്‍ശിക്കാന്‍ പോകവെ വഴിയില്‍വെച്ച് ജനങ്ങള്‍ സംഘം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്‍ തടയുകയായിരുന്നു. പ്രളയത്തില്‍ തങ്ങള്‍ക്ക് സര്‍വ്വതും നഷ്ടപ്പെട്ടത് മുഖ്യമന്ത്രി അറിയിക്കാനാണ് കാര്‍ തടഞ്ഞതെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഇവര്‍ക്ക് നേരെ ലാത്തിവീശുകയായിരുന്നു.
പോലീസ് സാധാരണക്കാരെ മര്‍ദിക്കുമ്പോള്‍ കാറില്‍ ഇരുന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ ഇതെല്ലാം നോക്കികാണുകയായിരുന്നു. ഒന്ന് തടയാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്നാണ് വിമര്‍ശം. ആരോപണമുണ്ട്.
വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ടയാളുകളാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. അടിയന്തര നഷ്ടപരിഹാരമായി അവര്‍ക്ക് ഒന്നും ലഭിച്ചില്ലെന്നാണ് കര്‍ഷകര്‍ പറഞ്ഞത്.
കര്‍ണാടകത്തില്‍ മഴക്കെടുതിയില്‍പ്പെട്ട് 24 പേരാണ് മരിച്ചത്. ഒമ്പതുപേരെ കാണാതായി. 1024 ഗ്രാമങ്ങളെയാണ് മഴ കാര്യമായി ബാധിച്ചത്. 18 ജില്ലകളിലായി 80 താലുക്കുകളിലെ 2.43 ലക്ഷം പേരെയാണു മഴ ബാധിച്ചത്.