Kerala
രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുക: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: കനത്ത മഴയിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രളയക്കെടുതി തുടരവെ സുന്നി സംഘടനാ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനും സംരക്ഷണം നൽകാനും സംഘടനാ പ്രവർത്തകരും സാന്ത്വനം വളണ്ടിയർമാരും സജീവമായി രംഗത്തിറങ്ങണം. കഴിഞ്ഞ വർഷത്തെ പോലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രളയത്തെ തുടർന്ന് ആൾനാശവും വൻതോതിൽ സ്വത്ത് നാശവും ഉണ്ടായിരിക്കുകയാണ്.
പ്രളയബാധിത മേഖലകളിൽ നിന്ന് ആയിരക്കണക്കിനാളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാനും ഭക്ഷണം, മെഡിക്കൽ സഹായം എന്നിവ ലഭ്യമാക്കാനും എസ് എസ് എഫ്, എസ് വൈ എസ്, എസ് ജെ എം, കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ സജീവമായി രംഗത്തുണ്ടാകണമെന്ന് പ്രസ്താവനയിൽ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.