Kerala
കക്കയം ഡാം അല്‍പ്പ സമയത്തിനകം തുറക്കും;കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

കോഴിക്കോട്: മഴ ശക്തമായതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ 45 സെന്റീമീറ്ററാണ് തുറന്നിരിക്കുന്നത്.
വെള്ളക്കെട്ട് ശക്തമായതോടെ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു.
---- facebook comment plugin here -----