ആസിഡ് ആക്രമണം: പ്രതി കോടതിയില്‍ കീഴടങ്ങി

Posted on: August 7, 2019 7:11 pm | Last updated: August 7, 2019 at 7:11 pm

കോഴിക്കോട്: കോഴിക്കോട്ടെ കാരശ്ശേരി ആനയാംകുന്നില്‍ യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. യുവതിയുടെ മുന്‍ ഭര്‍ത്താവും മാവൂര്‍ തെങ്ങിലക്കടവ് സ്വദേശിയുമായ സുഭാഷ് ആണ് താമരശ്ശേരി കോടതിയിലെത്തി കീഴടങ്ങിയത്.

ഗോതമ്പ് റോഡിലെ ഹോമിയോ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റായി പ്രവര്‍ത്തിക്കുന്ന സ്വപ്‌ന (31) യാണ് അക്രമിക്കപ്പെട്ടത്. തലനാരിഴക്ക് രക്ഷപ്പെട്ട സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് സ്വപ്ന ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയാത്ത് ക്ഷേത്രത്തിനു സമീപത്തെ കോളനി പരിസരത്തു വച്ചാണ് സുഭാഷ് ആസിഡാക്രമണം നടത്തിയത്. ഇതിനു പുറമെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയാണ് കൃത്യം നടത്തിയത്.