Connect with us

Kerala

ഇടുക്കിയിലെ കയ്യേറ്റങ്ങളുടെ കൃത്യം കണക്കെടുക്കും;സമയ ബന്ധിതമായി പട്ടയ വിതരണം പൂര്‍ത്തിയാക്കും- പിണറായി

Published

|

Last Updated

തിരുവനന്തപുരം: ഭൂരഹിതര്‍ക്കുള്ള പട്ടയ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരഹിതരായ 106450 പേര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ പട്ടയം വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് പരിശോധിക്കും. കൈയേറ്റം സംബന്ധിച്ച് കൃത്യമായ കണക്കെടുത്ത്, പട്ടിക രൂപവത്ക്കരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറര്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കിയുടെ ഭൂമി പ്രശ്‌നം മറ്റിടങ്ങളില്‍ നിന്നും വിത്യസ്തമാണ്. ഇടുക്കിയുടെ വികസനത്തിന് ഉതകുന്ന സംവിധാനം ഉണ്ടാക്കിയെടുക്കും. മൂന്നാര്‍ പ്രദേശത്തുള്ള നിര്‍മാണ പ്രവൃത്തികള്‍ പിരിസ്ഥിതിക്ക് അനുകൂലമാണെന്ന് ഉറപ്പ് വരുത്തും. രവീന്ദ്രന്‍ പട്ടയങ്ങളുടെ പരിശോധന സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

സഹായം അര്‍ഹിക്കുന്ന കുടുംബമാണ് മാധ്യമ പ്രവര്‍ത്തനകായ ബഷീറിന്റേത്. ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്ത് ചെയ്യണമെന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. ഇത് ഇടുക്കിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ യോഗമായതിനാലാണ് ഇന്നത്തെ യോഗത്തില്‍ പരിഗണിക്കാതിരുന്നത്. ശ്രീറാമിനെ കൃത്യമായ വൈദ്യപരിശോധന നടത്തുന്നതില്‍ വീഴ്ച വരുത്തിയതും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലുമുള്ള വീഴ്ചകള്‍ പ്രത്യേകമായി പരിശോധിക്കും. സര്‍ക്കാറിന്റെ അധികാരമുപയോഗിച്ച് ശ്രീറാമിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ വിഷയത്തില്‍ നല്‍കിയ നിവേദനം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകയാണ്. കേസ് അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. അങ്ങനെ ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.