നീതി അട്ടിമറിക്കപ്പെട്ടുന്നത് ആശങ്കാജനകം: ഐ സി എഫ്

Posted on: August 7, 2019 3:08 pm | Last updated: August 7, 2019 at 3:08 pm

ദമാം: സിറാജ് തിരുവനന്തപുരം മേധാവി കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സര്‍വേ ഡയര്ടര്‍ വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഐ സി എഫ് ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി അഭിപ്രായപ്പെട്ടു

.അപകടം നടന്നത് മുതല്‍ പോലീസ് നടപടി പത്രിയെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് കണ്ടു വരുന്നത്. നീതി വ്യവസ്ഥയെ അവഹേളിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.യോഗത്തില്‍ ഉമര്‍ സഖാഫി മൂര്‍ക്കനാട് അദ്ധ്യക്ഷത വഹിച്ചു .നിസാര്‍ കാട്ടില്‍ ,കോയ സഖാഫി ,അശ്‌റഫ് കരുവന്‍ പൊയില്‍ ,അന്‍വര്‍ കളറോസ് ,ശരീഫ് മണ്ണൂര്‍ സംബന്ധിച്ചു.ബഷീര്‍ ഉള്ളണം സ്വാഗതവും നന്ദിയും പറഞ്ഞു