Sports
സീനിയർ ഫുട്‌ബോൾ: കോട്ടയം- തൃശൂർ ഫൈനൽ ഇന്ന്

പാലക്കാട്-തൃശൂർ സെമി ഫൈനൽ മത്സരത്തിൽനിന്ന്
കൊച്ചി: 56-ാമത് സംസ്ഥാന സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കോട്ടയവും തൃശൂരും ഏറ്റുമുട്ടും. ഇന്ന് വൈകീട്ട് ആറിന് പനമ്പിള്ളി നഗർ സ്‌പോർട്‌സ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരം.
ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ പാലക്കാടിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്താണ് തൃശൂർ ഫൈനലിൽ കടന്നത്. മത്സരത്തിന്റെ 48, 83 മിനുട്ടുകളിൽ റോഷൻ വി ജിജിയും 70-ാം മിനുട്ടിൽ ബാബിൾ സിവറി ഗിരീഷും 90-ാം മിനുട്ടിൽ അർജൻ കലാധരനും ഗോളുകൾ നേടി.
ആദ്യ സെമിയിൽ ഇടുക്കിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കോട്ടയം ഫൈനലിൽ പ്രവേശിച്ചത്. രാവിലെ 7.30ന് ലൂസേഴ്‌സ് ഫൈനൽ നടക്കും.
---- facebook comment plugin here -----