International
നൊബേല്‍ ജേതാവ് ടോണി മോറിസണ്‍ അന്തരിച്ചു

വാഷിങ്ടണ്‍: പ്രമുഖ എഴുത്തുകാരിയും സാഹിത്യ നൊബേല്‍ സമ്മാന ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1993ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും 1988ല്‍ സാഹിത്യത്തിനുള്ള പുലിസ്റ്റര്‍ പുരസ്‌കാരവും മോറിസണെ തേടിയെത്തി.
ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ ജീവിതമായിരുന്നു അവരുടെ മിക്ക കൃതികള്‍ക്കും ആധാരം. നോവലിസ്റ്റ്, ,എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. ബിലവഡ്, സോങ് ഓഫ് സോളമന്‍ എന്നിവ ഇവരുടെ വളരെ പ്രശ്തങ്ങളായ നോവലുകളാണ്. 2012ല്‍ അമേരിക്കയിലെ ഏറ്റവും വലിയ സവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡത്തിന് മോറിസണ്‍ തിരഞ്ഞെടുത്തു.
---- facebook comment plugin here -----