കനത്ത മഴ: ഇടുക്കിയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Posted on: August 6, 2019 6:48 pm | Last updated: August 6, 2019 at 8:27 pm

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകളാണ് നാളെ തുറക്കുക.

കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ വീതവും മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകളും 30 സെ.മീ വീതമാണ് നാളെ ഉയര്‍ത്തുക. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നദികളില്‍ ജലനിരപ്പ് ഉയരുമെന്ന് അതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.