Kerala
കനത്ത മഴ: വയനാട്ടില്‍ മണ്‍ഭിത്തിയിടിഞ്ഞ് യുവാവ് മരിച്ചു

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ അമ്പലവയലില്‍ മണ്‍ഭിത്തിയിടിഞ്ഞ് മണ്ണിനടയില്‍പ്പെട്ട് യുവാവ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി കുപ്പാടി കരീം (45) ആണ് മരിച്ചത്. കരിങ്കുറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ മണ്‍ഭിത്തിയിടിഞ്ഞാണ് അപകടം.
കഴിഞ്ഞ ദിവസം രാത്രി കറിച്യാര്‍മലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളിലൊന്നാണ് വയനാട്.
---- facebook comment plugin here -----