National
കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളടക്കം നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ വഴി തിരിച്ച് വിട്ടു. കേരളത്തിലേക്കുള്ള ഡറാഡൂണ്‍ കൊച്ചുവേളി എക്‌സ്പ്രസ്, അമൃത്സര്‍ കൊച്ചുവേളി എക്പ്രസ് എന്നിവയും യശ്വന്ത്പൂര്‍ ബര്‍മ്മര്‍ എക്‌സ്പ്രസുമാണ് വഴി തിരിച്ച് വിട്ടത്. മുംബൈ ഹൈദരബാദ് എക്‌സ്പ്രസിന്റെ സര്‍വ്വീസ് റദ്ദ് ചെയ്തതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
---- facebook comment plugin here -----