ശ്രീറാമിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം: ചെന്നിത്തല

Posted on: August 5, 2019 3:12 pm | Last updated: August 5, 2019 at 7:36 pm

തിരുവനന്തപുരം: സിറാജ് യൂണിറ്റ് മേധാവി കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്നും ഉടന്‍ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകട ശേഷം ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധിക്കാതിരുന്നത് പോലീസ് ഗുരുതര വീഴ്ചയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സര്‍വ്വീസ് നിയമമനുസരിച്ച് ജാമ്യം ലഭിച്ചില്ലെങ്കില്‍ ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണ്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപ്പെടാനുള്ള ശ്രീറാമിന്റെ നീക്കങ്ങള്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.