ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാമിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Posted on: August 3, 2019 8:36 pm | Last updated: August 3, 2019 at 8:36 pm

തിരുവനന്തപുരം: സിറാജ് യൂണിറ്റ് മേധാവി കെ എം ബഷീറിനെ കാറിടിച്ച് കൊന്ന ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ശ്രീറാമിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം.

ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് ചോദിച്ച് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ബഷീറിനെ ഇടിച്ച കാറിന്റെ ഉടമ വഫ ഫിറോസിനും നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി കിട്ടുന്ന മുറക്ക് ഉടന്‍ നടപടി സ്വീകരിക്കും. നോട്ടീസിന് മറുപടി ഉടന്‍ ലഭിച്ചില്ലെങ്കിലും നടപടി വേഗത്തിലുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.