Ongoing News
മജിസ്‌ട്രേറ്റിന് മുമ്പിലെത്തിച്ച് വഫ ഫിറോസിന്റെ രഹസ്യ മൊഴിയെടുത്തു

തിരുവനന്തപുരം: മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിനെ കൊന്ന കേസില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴിയെടുത്തു.
വഫയെ വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പിലെത്തിച്ചാണ് മൊഴിയെടുത്തത്.
നേരത്തെ പോലീസിന് നല്‍കിയ മൊഴിയില്‍ അപകടം നടക്കുമ്പോള്‍ ശ്രീറാമായിരുന്നു കാര്‍ ഓടിച്ചതെന്ന് വഫ പറഞ്ഞിരുന്നു. ഈ മൊഴിയില്‍ ഇവര്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുകൂടിയാണ് മജിസ്ട്രറ്റിന് മുമ്പില്‍കൊണ്ടുപോയി മൊഴിയെടുക്കുന്നത്. വഫയുട മൊഴിക്ക് ശേഷം ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ അപകടം ഉണ്ടായ ഉടന്‍ ബഷീറിനെ സ്‌കൂട്ടറിയില്‍ കയറ്റിവിടാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചതായി ദൃസാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. ജിത്തു എന്ന ദൃസാക്ഷിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ സ്‌കൂട്ടറിലാണ് ഗുരുതരാവസ്ഥയിലായിരുന്ന ബഷീറിനെ കയറ്റാന്‍ ശ്രീറാം ശ്രമിച്ചത്. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ ശ്രീറാമായിരുന്നെന്നും ജിത്തു വെളിപ്പെടുത്തി.