സന്തോഷ് ട്രോഫി: ബിനോ ജോര്‍ജ് കേരള ഫുട്‌ബോള്‍ ടീം കോച്ച്

Posted on: August 2, 2019 10:21 pm | Last updated: August 3, 2019 at 12:23 am

കോഴിക്കോട്: സന്തോഫ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിന്റെ പരിശീലകനായി ബിനോ ജോര്‍ജ് നിയമിതനായി. ടി ജി പുരുഷോത്തമനെ സഹ പരിശീലകനായും നിയമിച്ചു. തൃശൂര്‍ സ്വദേശിയായ ബിനോ ജോര്‍ജ് നേരത്തെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ സഹ പരിശീലകനായിട്ടുണ്ട്.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനാണ്. ചിരാഗ് യുനൈറ്റഡ് കേരള ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ് സിയുടെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രൊ ലൈസന്‍സ് നേടിയിട്ടുണ്ട്.