Connect with us

Kozhikode

മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ 12ന്

Published

|

Last Updated

കോഴിക്കോട്: ദുല്‍ഖദ് 29 ഇന്ന് (വെള്ളി) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി
വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ആഗസ്റ്റ് മൂന്ന് (ശനി) ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂല്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ്
മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരിയുടെ പ്രതിനിധി സയ്യിദ് ഹബീബുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു.

സഊദിയില്‍ ഇന്നലെ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫാ ദിനം ആഗസ്റ്റ് പത്തിനും ബലിപെരുന്നാള്‍ പതിനൊന്നിനുമായിരിക്കുമെന്ന് സഊദി മതകാര്യവിഭാഗം അറിയിച്ചിരുന്നു. ഒമാനിൽ 12 നാണ് ബലിപെരുന്നാൾ.

---- facebook comment plugin here -----

Latest