Gulf
സഊദിയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടു; അറഫാ ദിനം ആഗസ്റ്റ് പത്തിന്, ബലിപെരുന്നാൾ പതിനൊന്നിന്

ജിദ്ദ: സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സഊദി സുപ്രീം കൗൺസിൽ അറിയിച്ചു. ഇതനുസരിച്ച് അറഫാ ദിനം ആഗസ്ത് പത്തിനും ബലിപെരുന്നാൾ പതിനൊന്നിനും ആയിരിക്കുമെന്ന് സഊദി മതകാര്യവിഭാഗം അറിയിച്ചു.
റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈർ, തുമൈർ എന്നിവിടങ്ങളിലാണ് ഈ വർഷത്തെ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായത്. നേരത്തെ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീംകോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
---- facebook comment plugin here -----