Connect with us

Kerala

പോപ്പുലര്‍ ഫ്രണ്ടും യു ഡി എഫുമായി രാഷ്ട്രീയ സഖ്യം; പിന്നില്‍ മുസ്ലിംലീഗെന്ന് ഡി വൈ എഫ് ഐ

Published

|

Last Updated

തിരുവനന്തപുരം: ചാവക്കാട്, കണ്ണൂര്‍ കൊലപാതകങ്ങളില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തുടരുന്ന നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ചാവക്കാട് കൊലപാതകം എസ് ഡി പി ഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ ഇവര്‍ തയ്യാറാകുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് യു ഡി എഫിന്റെ സഖ്യ കക്ഷിയായതിനാലാണ് തള്ളിപ്പറയാന്‍ സാധിക്കാത്തതെന്നും റഹീം ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

ഏറെക്കാലമായി പോപ്പുലര്‍ ഫ്രണ്ട് യു ഡി എഫുമായി രാഷ്ട്രീയ സഖ്യത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇവര്‍ തമ്മിലുള്ള ബന്ധം പരസ്യമായതാണ്. മുസ്ലിം ലീഗാണ് ബന്ധത്തിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ക്രൂരമായി വെട്ടിക്കൊന്നു. കൊന്ന പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവര്‍ത്തകനെയാ് ലഗീ തള്ളിപ്പറഞ്ഞത്.

പോപ്പുലര്‍ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താന്‍ ഇനിയെങ്കിലും യു ഡി എഫ് നേതൃത്വം തയ്യാറാകണം. എന്തിനും ഏതിനും സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമോയെന്നും റഹീം ചോദിച്ചു.

Latest