തൃശൂരില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; രണ്ട് പേരുടെ നില ഗുരുതരം

Posted on: July 30, 2019 9:27 pm | Last updated: July 30, 2019 at 9:27 pm

തൃശൂര്‍: ചാവക്കാട് പുന്നയില്‍ അക്രമി സംഘം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി പരുക്കേല്‍പ്പിച്ചു. നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്.

ബൈക്കുകളിലെത്തിയ അക്രമികള്‍ വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് അറിയുന്നത്. 14 പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേ സമയം എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ആരോപിച്ചു.