ചന്ദ്രയാന്‍ രണ്ട്: മൂന്നാം ഘട്ട ഭ്രമണപഥ വികസനവും പൂര്‍ത്തിയായി

Posted on: July 29, 2019 7:34 pm | Last updated: July 29, 2019 at 9:00 pm

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി ഐഎസ്ആര്‍ഒ. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം 3.12ഓടൊണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായത്.

ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തിയ ശേഷം മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് പതിനാലിനാണ് ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുക. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.