Connect with us

National

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍ സി പി എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്കെന്ന്‌ സംസ്ഥാന മന്ത്രി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍ സി പി എം എല്‍ എമാരെ കൂട്ടത്തോടെ ബി ജെ പിയിലേക്കെത്തിക്കുമെന്ന് സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍. എന്‍ സി പിയുടേയും കോണ്‍ഗ്രസിന്റെയും 50തോളം എം എല്‍ എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ ബി ജെ പിയുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഗിരീഷ് മഹാജന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് ഇവര്‍ എത്തിയത്. എന്‍ സി പിയുടെ മുതിര്‍ന്ന നേതാവ് ചിത്രാ വാഗ് ബി ജെ പിയില്‍ ചേരാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും അടുത്തുതന്നെ എന്‍ സി പിയും തകര്‍ച്ചയിലേക്ക് വീഴുമെന്നും ഗിരീഷ് മഹാജന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം എന്‍സിപി മുംബൈ യൂണിറ്റ് ചീഫ് സചിന്‍ ആഹിര്‍ പാര്‍ട്ടി വിട്ട് ശിവ സേനയില്‍ ചേര്‍ന്നിരുന്നു. എന്‍ സി പി എംഎല്‍എ വൈഭവ് പിച്ചാദ് ബി ജെ പിയില്‍ ചേരാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.