ജിദ്ദ : ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇരു ഹറമുകളിലേക്കുള്ള തീര്‍ഥാടകരുടെ വരവ് വര്‍ധിച്ചതോടെ ജിദ്ദയിലെയും, മദീനയിലെയും വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിനായി ബഹുഭാഷാ ഉദ്യോഗസ്ഥരായി സഊദി പാസ്‌പോര്‍ട്ട് മന്ത്രാലയം ഉദ്യോഗസ്ഥര്‍ .
അറബി ഇംഗ്ലീഷ്, സ്പാനിഷ്, ഇന്തോനേഷ്യന്‍, ജാപ്പനീസ്, പേര്‍ഷ്യന്‍, ഉറുദു,ടര്‍ക്കിഷ് തുടങ്ങിയ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ഉദ്യോഗസ്ഥരാണ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിലും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിലും തീര്‍ഥാടകരുടെ ആശയ വിനിമങ്ങള്‍ക്കായുള്ളത്