കൊല്ലത്ത് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

Posted on: July 28, 2019 6:33 pm | Last updated: July 29, 2019 at 10:34 am

കൊല്ലം: ആയൂരില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആലപ്പുഴ, കനാല്‍ വാര്‍ഡ് പുതുവല്‍പ്പുരയിടം ഫാസിലിന്റെ മകന്‍ സഫ്‌വാനാണു (20) മരിച്ചത്.

നെടുമങ്ങാട്ടുള്ള പിതൃസഹോദരന്റെ വീട്ടില്‍ പോയി മടങ്ങവെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കടക്കുള്ളിലേക്ക് ഇടിച്ചു കയറി. സഫ്‌വാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.