എഴുത്തുകാരന്‍ പി എന്‍ ദാസ് അന്തരിച്ചു

Posted on: July 28, 2019 12:14 pm | Last updated: July 28, 2019 at 4:43 pm

കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി എന്‍ ദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2014 ല്‍ കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി എന്‍ഡോവ്മെന്റ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഒരു തുള്ളിവെളിച്ചം എന്ന് കൃതിക്ക് വൈദിക സാഹിത്യത്തിനുള്ള പുരസ്‌കാരമായിരുന്നു ലഭിച്ചത്. പതിനാറിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഭാര്യ: രത്‌നം (റിട്ട. അദ്ധ്യാപിക ഗുരുദേവ വിലാസം എ എല്‍ പി സ്‌കുള്‍ ) മക്കള്‍: മനു (വണ്‍ഇന്ത്യ ഓണ്‍ലൈന്‍) മനീഷ് (പൊയില്‍കാവ് എച്ച് എസ് എസ്), ദീപാരശ്മി (സി എം സി എച്ച് എസ് എസ്) മരുമക്കള്‍- സുദേഷ്ണ (ബി എം എച്ച് അക്കാദമി ), സിജി (കെ എം സി ടി കോളേജ്) അഖില്‍ (കോണ്‍കോര്‍ഡ് ട്രാവല്‍സ്), സഹോദരങ്ങള്‍: രവീന്ദ്രന്‍, സിദ്ധാര്‍ത്ഥന്‍, വിജയന്‍, ഇന്ദിര, പ്രഭാകരന്‍, ബാബു. സംസ്‌ക്കാരം നാളെ രാവിലെ 10ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.