ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രം കഴിയില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

Posted on: July 28, 2019 6:50 am | Last updated: July 28, 2019 at 1:53 pm
എന്‍ സി പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി സല്യൂട്ട് ഇന്ത്യന്‍ യൂത്ത് എന്ന പരിപാടി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമായി കഴിയില്ലെന്ന് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ കൂട്ടായ ശ്രമം വേണം. രാജ്യത്ത് ഇനി ബി ജെ പി മാത്രമേ രക്ഷയൊള്ളുവെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. ഇതിനെ പൊളിച്ച് എഴുതേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉഴവൂരിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എന്‍ സി പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി സല്യൂട്ട് ഇന്ത്യന്‍ യൂത്ത് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി എല്‍ അരുണ്‍ ഉഴവൂര്‍ അനുസ്മരണ പ്രസംഗം നടത്തി. ടി എന്‍ ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബാബു കാര്‍ത്തികേയന്‍, കെ പി രാമനാഥന്‍, കെ എ ജബ്ബാര്‍, ഹംസ പാലൂര്‍, ഷെനിന്‍ മന്ദിരാട്, പി മധു, സി പി രാധാകൃഷ്ണന്‍, ഇ അബ്ദുല്‍ നാസര്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, എം സി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.