അസാമിൽ പ്രളയം ബാധിച്ചത് 27 ലക്ഷം പേരെ ; മരണം 82 ആയി

Posted on: July 28, 2019 1:39 pm | Last updated: July 28, 2019 at 1:39 pm

ഗുവാഹത്തി: പ്രളയ നില രൂക്ഷമായ അസാമിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനിടയിൽ. അതിവർഷത്തിന് ശമനമുണ്ടായിട്ടുണ്ടെങ്കിലും വെള്ളമിറങ്ങാത്തതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്. അതേസമയം, ഉയർന്ന പ്രദേശങ്ങളിൽ നില മെച്ചപ്പെട്ട് തുടങ്ങി. പ്രളയവുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് പേരാണ് മരിച്ചത്. ബാര്‍പേട്ട ജില്ലയിലെ ചെങ്ങയില്‍ നിന്ന് പുലര്‍ച്ചെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മൊത്തം മരണ സംഖ്യ 82 ആയി ഉയർന്നു.

സംസ്ഥാനത്തെ 17 ജില്ലകളിലും പ്രളയം ദുരിതം വിതച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. 2000 ഗ്രാമങ്ങളെ ദുരിതം ബാധിച്ചു. ഭൂട്ടാനിലെ കുരിചു ജലവൈദ്യുത നിലയത്തിൽ നിന്ന് വെള്ളം പുറത്തുവിട്ടതിനെത്തുടർന്ന് ബർപേട്ട, നൽബാരി, ബക്സ, ചിരംഗ്, കൊക്രാജർ, ധുബ്രി, ദക്ഷിണ സൽമര ജില്ലകളിൽ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അസാമിലെ പല നദികളിലും ജലനിരപ്പ് ഉയരാൻ കുരിചുവിൽ നിന്നുള്ള ജവപ്രവാഹം കാരണമായി. ഈ വർഷം രണ്ടാം തവണയുണ്ടായ പ്രളയം അസാമിലെ 27,15,184 ജനങ്ങളെ ബാധിച്ചു. 1.5 ലക്ഷം ജനങ്ങൾക്ക് കിടപ്പാടം നഷ്ട്മായി. 929 ദുരിതാശ്വസ ക്യാമ്പുകൾ സംസ്ഥാനത്ത് തുറന്നു.

ജൊഹത്, ധുബ്രി ജില്ലകളിൽ ഒരിടത്ത് ബ്രഹ്മപുത്ര സുരക്ഷിത മേഖലക്ക് മുകളിലൂടെ ഒഴുകുന്നത് തുടരുകയാണ്, പുത്തിമാരി, ജിയ ഭരാലി, ബെക്കി നദികൾ പലയിടത്തും ഈ അവസ്ഥയിലാണ്. വെള്ളിയാഴ്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാലിന്