Connect with us

National

ആദ്യ ബാച്ച് അപ്പാച്ചേ അറ്റാക് ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: യുഎസുമായുണ്ടാക്കിയ കരാര്‍പ്രകാരമുള്ള ആദ്യ ബാച്ച് അപ്പാച്ചേ അറ്റാക് ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് കൈമാറി. യുഎസ് യുദ്ധവിമാന കമ്പനിയായ ബോയിംഗ് നിര്‍മിച്ച നാല് എച്ച് – 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് ഇന്ത്യക്ക് കൈമാറിയത്. ഹിന്‍ദാന്‍ വ്യോമതാവളത്തില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേന കോപ്റ്ററുകള്‍ ഏറ്റുവാങ്ങി.

ഇത്തരത്തിലുള്ള 22 അപ്പാച്ചേ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനാണ് ഇന്ത്യ യുഎസുമായി കരാര്‍ ഒപ്പുവെച്ചത്. രണ്ടാം ബാച്ചില്‍ നാല് ഹെലികോപ്റ്ററുകള്‍ അടുത്തയാഴ്ച ഇന്ത്യക്ക് കൈമാറും.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് 13,952 കോടി രൂപയുടെ അപ്പാച്ചേ ഹെലികോപ്റ്റര്‍ കരാര്‍ ഒപ്പിട്ടത്.

Latest