കനത്ത മഴ: മുംബൈ നഗരത്തില്‍ ഗതാഗത സ്തംഭനം, വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

Posted on: July 26, 2019 11:36 pm | Last updated: July 27, 2019 at 9:33 am

മുംബൈ: കനത്ത മഴ മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം സ്തംഭിക്കാനിടയാക്കി. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാന സര്‍വീസുകളെയും മഴ സാരമായി ബാധിച്ചു. 17 വിമാന സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. ചില സര്‍വീസുകള്‍ അര മണിക്കൂറോളം വൈകി. രാത്രിയിലും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കടലിലോ സമീപത്തോ പോകരുതെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കി.

ബന്ദ്ര-സെന്റോര്‍ പാലം, നെഹ്‌റു നഗര്‍, കുര്‍ള റെയില്‍വേ സ്‌റ്റേഷന്‍, അന്ധേരി-ഖര്‍-രാംനഗര്‍ സബ്‌വേ തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.