ധോണി ജനങ്ങളെ സംരക്ഷിക്കും; ധോണിയെ സൈന്യം സംരക്ഷിക്കേണ്ട ആവശ്യമില്ല: സൈനിക മേധാവി

Posted on: July 26, 2019 8:20 pm | Last updated: July 26, 2019 at 11:45 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി കശ്മീര്‍ താഴ്‌വരയില്‍ സൈനിക സേവനമനുഷ്ഠിക്കുന്നതിന് എല്ലാ അര്‍ഥത്തിലും ഒരുങ്ങിയതായി ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കുന്ന ദൗത്യമാണ് ധോണി ഏറ്റെടുത്തിട്ടുള്ളതെന്നും എന്നാല്‍, അദ്ദേഹത്തെ സൈന്യം സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും എന്‍ ഡി ടിവിയോട് സംസാരിക്കവെ ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. തന്നിലര്‍പ്പിതമായ ദൗത്യം ധോണി കൃത്യമായി നിര്‍വഹിക്കുമെന്ന് സൈന്യത്തിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടെറിട്ടോറിയല്‍ ആര്‍മി യൂനിറ്റായ പാരച്യൂട്ട് റെജിമെന്റിന്റെ (106 പാരാ ടി എ ബറ്റാലിയന്‍) ലഫ്റ്റനന്റ് കേണലായാണ് 38കാരനായ ധോണി നിയമിതനായിട്ടുള്ളത്.