സി പി ഐയും സി പി എമ്മും തമ്മില്‍ തര്‍ക്കമില്ല; ആര് വിചാരിച്ചാലും വിള്ളലുണ്ടാക്കാന്‍ കഴിയില്ല: കോടിയേരി

Posted on: July 26, 2019 4:25 pm | Last updated: July 26, 2019 at 10:43 pm

തിരുവനന്തപുരം: സി പി ഐ സഹോദര പാര്‍ട്ടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി ഐയും സി പി എമ്മും തമ്മില്‍ തര്‍ക്കമില്ല. വിള്ളലുണ്ടാക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ലെന്നും കോടിയേരി പറഞ്ഞു. മാധ്മപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി പി ഐക്കെതിരായ പോലീസ് ലാത്തിച്ചാര്‍ജ് ദൗര്‍ഭാഗ്യകരമാണ്. സി പി ഐ സഖാക്കള്‍ക്ക് തല്ലുകൊണ്ടാല്‍ അത് ഞങ്ങള്‍ക്ക് കൊള്ളുന്നത് പോലെയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ തക്കസമയത്ത് ഇടപെട്ടു. പോലീസ് നടപടി സംബന്ധിച്ച് സി പി ഐ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കലക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു