മലയാളിയുടെ ശ്രീലങ്കന്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി

Posted on: July 25, 2019 8:41 pm | Last updated: July 25, 2019 at 8:41 pm

ഷാര്‍ജ: മലയാളിയുടെ ശ്രീലങ്കന്‍ ഭാര്യയെ 45 ദിവസമായി കാണാനില്ലെന്ന് പരാതി. കൊല്ലം സ്വദേശി എം പി മധുസൂദനന്റെ (63) ഭാര്യ രോഹിണി പെരേര (58)യെയാണ് കാണാതായത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് ആശുപത്രി രേഖകള്‍. ഖാദിസിയയില്‍ കുവൈത് ആശുപത്രിക്കു സമീപം വില്ലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. നേരത്തെ മക്കള്‍ക്ക് പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലെന്നത് സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

പിന്നീട് പൊതുമാപ്പ് സമയത്ത് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് മക്കള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കിയിരുന്നു. 30 വര്‍ഷമായി ഈ കുടുംബം അനധികൃത താമസക്കാരായിരുന്നുവെന്നാണ് പൊതുമാപ്പ് വേളയില്‍ വ്യക്തമായത്.