ഇന്ത്യ ഇന്നും ഒരു ജനാധിപത്യ രാജ്യമാണോ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അഭിമാനപൂര്‍വ്വം പറയാന്‍ ഇന്ത്യക്കാര്‍ക്ക് ഇന്നും കഴിയുന്നുണ്ടോ? ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്ന ചില നിയമഭേദഗതികളാണ് ഇങ്ങനെയൊരു സന്ദേഹത്തിന് ഇപ്പോള്‍ കാരണം. മനുഷ്യാവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഒരു ഭരണഘടന ഉള്ള രാജ്യത്ത് മനുഷ്യാവകഗാശങ്ങളെ ചവിട്ടിമെതിക്കുന്ന നിയമനിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ ആരും ഇങ്ങനെ സംശയിച്ചുപോകും. വിശേഷിച്ചും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍. കാരണം എല്ലാ മനുഷ്യാവകാശലംഘനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നത് അവരാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണുക