Connect with us

National

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ അവരുടെ കത്തിനെ ശക്തമായി പിന്തുണക്കുന്നു: മമത

Published

|

Last Updated

കൊല്‍ക്കത്ത: മുസ്‌ലിങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ 49 പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ ശക്തമായി പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണെന്നും താനിത് ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മമത പറഞ്ഞു.

“രാജ്യം പ്രതിസന്ധിയിലാകുമ്പോഴും സമൂഹത്തിന് വെളിച്ചം പകരേണ്ട അവസരങ്ങളിലും പ്രമുഖരായ ഈ വ്യക്തിത്വങ്ങള്‍ മുന്നോട്ടു വരികയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നിരവധി പ്രഭാഷണങ്ങള്‍ കൊണ്ട് സാധിക്കാത്തത് ഒരൊറ്റ പാട്ടു കൊണ്ട് സാധിക്കുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. അവരെ ഞാന്‍ ആദരിക്കുന്നു. ഞാനൊരു ഹിന്ദുവാണെന്നതിന് അര്‍ഥം ഒരു ക്രിസ്ത്യാനിയെ വെറുക്കണമെന്നല്ല. എല്ലാം മതക്കാരെയും ഞാന്‍ സ്‌നേഹിക്കുന്നു. അതേസമയം, മതം എന്നത് വ്യക്തിപരമാണെന്നും മതപരമായ ആഘോഷങ്ങള്‍ എല്ലാവരുടെതുമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. മതപരമായ സ്വത്വം പരിഗണിക്കാതെ എല്ലാവരും പരസ്പരം ബഹുമാനിക്കണം. ഒരുവന്‍ മറ്റൊരുവന്റെ മതത്തെ ആദരിക്കാന്‍ തയാറാകണം.”- മമത വിശദമാക്കി.

എഴുത്തുകാരും ചരിത്രകാരന്‍മാരും സിനിമാ, സാമൂഹിക പ്രവര്‍ത്തകരും അടങ്ങിയ സംഘമാണ് ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അടൂര്‍ ഗോപാലകൃഷ്ണന്‍, അതിദി ബസു, ആമിര്‍ ചൗദരി, അനുരാഗ് കശ്യാപ്, അപര്‍ണ സെന്‍, ആശിഷ് നന്ദി, ബിനായക് സെന്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

---- facebook comment plugin here -----

Latest